ഏറ്റവും കരുത്തന്‍ ബജാജ് ഡോമിനാര്‍ 400 എബിഎസ് പതിപ്പ്‌ ; വില 1.42 ലക്ഷം രൂപ

bajaj dominar

ബെംഗളൂരു ആസ്ഥാനമായ ട്യൂണിംഗ് സ്ഥാപനം റേസ് കോണ്‍സെപ്റ്റ്‌സിന്റെ ഗരാജില്‍ കരുത്തന്‍ ബജാജ് ഡോമിനാര്‍ 400 ഒരുങ്ങിക്കഴിഞ്ഞു. പതിവ് ബജാജ് ഡോമിനാറുകളെക്കാളും ഇരുപതു ശതമാനം കൂടുതല്‍ കരുത്തും ചക്രവീര്യവും റേസ് കോണ്‍സെപ്റ്റ്‌സിന്റെ ഡോമിനാറിനുണ്ട്.

സാധാരണ ഡോമിനാറുകളുടെ ചക്രങ്ങള്‍ക്ക് 27 Nm torque ആണ് ലഭിക്കുന്നതെങ്കില്‍ 32 Nm torque ആണ് കസ്റ്റം ഡോമിനാര്‍ അവകാശപ്പെടുന്നത്. 40 bhp, 40 Nm torque പരമാവധി ഉദ്പാദിപ്പിക്കുന്നു. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളാണ് ഡോമിനാര്‍ 400. 373 സിസി ഫോര്‍ സ്‌ട്രോക്ക് എഞ്ചിനിലാണ് ഡോമിനാര്‍ 400ന്റെ ഒരുക്കം.

എബിഎസ് ഇല്ലാത്ത ഡോമിനാറിന് 1.42 ലക്ഷം രൂപയാണ് പ്രൈസ്ടാഗ്. ലിക്വിഡ് കൂളിംഗ്, ട്രിപിള്‍ സ്പാര്‍ക്ക് പ്ലഗ് ഇഗ്‌നീഷന്‍, ഫോര്‍ വാല്‍വ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്നിവ ഡോമിനാര്‍ എഞ്ചിന്റെ ഫീച്ചറുകളാണ്. നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബജാജ് ഡോമിനാറിന് വേണ്ടത് എട്ടു സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 150 കിലോമീറ്ററാണ് ഡോമിനാര്‍ 400ന്റെ പരമാവധി വേഗത.

Top