കഫെ റേസറായി മാറിയ യമഹ RD350 ബൈക്കിനെ പൂര്‍ണ്ണമായും തിരുത്തിയെഴുതി

ടുത്തിടെ യമഹ RD350 കഫെ റേസറായി മാറ്റി പുറത്തിറങ്ങിയിരുന്നു. ബൈക്ക് പ്രേമികളുടെ ശ്രദ്ധ ഒന്നടങ്കം പിടിച്ചുപറ്റിയിരിക്കുകയാണ് ഈ ബൈക്ക്. ഡെറാഡൂണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോഡിഫിക്കേഷന്‍ സ്ഥാപനം മോട്ടോ എക്സോട്ടിക്കയാണ് മോഡിഫിക്കേഷന് പിന്നില്‍.

കൈകൊണ്ട് പൂര്‍ത്തീകരിച്ച ലെതര്‍ സീറ്റ്, ടിയര്‍ ഡ്രോപ്പ് ശൈലി പിന്തുടരുന്ന വലിയ ഇന്ധനടാങ്ക് എന്നിവ മോഡലിന്റെ പ്രത്യേകതകളാണ്. കസ്റ്റം നിര്‍മ്മിത സ്വിംഗ്ആമാണ് ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിളക്കമേറിയ നീല നിറവും സ്വര്‍ണ്ണ വരകളും യമഹ RD350 -യ്ക്ക് പതിവിലും ആഢ്യത്തം സമര്‍പ്പിക്കുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടു നിര്‍മ്മിച്ച ഇരട്ട എക്സ്ഹോസ്റ്റ് സംവിധാനത്തില്‍ എക്സ്പാന്‍ഷന്‍ ചേമ്പറും ഒരുങ്ങുന്നുണ്ട്.

ചെറിയ ഉരുണ്ട ഹെഡ്ലാമ്പും സിംഗിള്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമാണ് RD350 -യുടെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടുന്നത്. മുന്നില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ഇവര്‍ നല്‍കിയിട്ടുള്ളത്. പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്കും നല്‍കിയിട്ടുണ്ട്.

നാലു പിസറ്റണ്‍ റേഡിയല്‍ കാലിപ്പറുള്ള വലിയ ഡിസ്‌ക് മുന്നിലും സിംഗിള്‍ ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് നിറവേറ്റും. 18 ഇഞ്ച് വയര്‍ സ്പോക്ക് അലോയ് വീലുകളിലാണ് ടയറുകളുടെ ഒരുക്കം. യമഹ RD350 -യിലുള്ള 347 സിസി എയര്‍ കൂള്‍ഡ് ടൂ-സ്ട്രോക്ക് പാരലല്‍ ട്വിന്‍ എഞ്ചിന് 30.5 bhp കരുത്തും 32.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്.

Top