അധികാരത്തിലെത്തിയാല്‍ വര്‍ഷം രണ്ട്‌കോടി തൊഴിലുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് വര്‍ഷമായിട്ടും രാജ്യത്തെ ജനങ്ങളെ പറ്റിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനദ്രോഹ നടപടിയെ ട്രോളാന്‍ ഒരവസരം. ഡിവൈഎഫ്‌ഐ കേരളയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലാണ് ട്രോളുകളിലൂടെ തന്നെ മോദിയോട് മറുപടി ചോദിക്കാന്‍ യുവാക്കള്‍ക്ക് അവസരം ഒരുക്കിയിരിക്കുന്നത്.
ട്രോളന്മാരേ ഇതിലെ… ഇതിലെ.. എന്ന ഹാഷ്ടാഗില്‍ ഡിവൈഎഫ്‌ഐ തുടക്കമിട്ടിരിക്കുന്ന പുതിയ ക്യാമ്പെയിന് ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
‘മോദിജി വെയര്‍ ഈസ് മൈ ജോബ് ‘ എന്ന വിഷയത്തില്‍ മാര്‍ച്ച് ഏഴുമുതല്‍ ഇതുപത് വരെയാണ് ട്രോള്‍ ആന്‍ഡ് വീഡിയോ കോണ്‍ടസ്റ്റിലേക്ക് എന്‍ട്രികള്‍ അയക്കാന്‍ അവസരം.
ഏറ്റവും അധികം ലൈക്കും ഷെയറും ലഭിക്കുന്ന എന്‍ട്രിക്ക് സാംസഗ് ജെ 6 പ്ലസ് ആണ് സമ്മാനമായി ലഭിക്കുക. 9995304545 എന്ന വാട്‌സാപ്പ് നമ്പരിലേക്കാണ് വീഡിയോകളും ട്രോളുകളും അയക്കേണ്ടത്. ഇതില്‍ തെരഞ്ഞടുക്കപ്പെടുന്ന ട്രോളുകളാണ് ഡിവൈഎഫ്‌ഐയുടെ പേജില്‍ എന്‍ട്രികളായി പോസ്റ്റുചെയ്യുക.
വാഗ്ദാന വഞ്ചന നടത്തി യുവാക്കളുടെ ഭാവി പ്രതീക്ഷകളെ ട്രോളി രസിച്ച മോദിയോട് ട്രോളുകളിലൂടെ തന്നെ മറുപടി ചോദിക്കാം എന്ന ആശയത്തിലൂന്നിയാണ് ഡിവൈഎഫ്‌ഐ കേരള ഈ വ്യത്യസ്ത നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.