തൃശൂര്‍: കമ്യൂണിസ്റ്റുകാര്‍ കേരള സംസ്‌കാരത്തെ അപമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് തൃശ്ശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം ഇന്നു രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. യുഡിഎഫ് ഡല്‍ഹിയില്‍ പറയുന്നത് ഒന്നും കേരളത്തില്‍ മറ്റൊന്നാണെന്നും അദ്ദേഹം പറഞ്ഞു. കമ്മൂണിസ്റ്റുകാര്‍ കേരളത്തെ അപമാനിച്ചതായി പറഞ്ഞ മോദി, സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും താല്‍പര്യമില്ലെന്ന് കുറ്റപ്പെടുത്തി.അല്ലെങ്കില്‍ മുത്തലാഖ് ബില്ലിനെ അവര്‍ എതിര്‍ക്കുമായിരുന്നില്ലെന്നും പറഞ്ഞു.