ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മോശം സമയമെന്ന് റയല്‍ മാഡ്രിഡ് താരം ലുകാ മോഡ്രിച്. ഈ ആഴ്ച തനിക്ക് ഏറ്റവും മോശപ്പെട്ട ദിവസങ്ങളായിരുന്നുവെന്നും കഴിഞ്ഞ ഒരാഴ്ചയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും റയല്‍ പരാജയപ്പെട്ടത് വേദനാജനകമാണെന്നും മോഡ്രിച്ച് പറഞ്ഞു.
ഇന്നലെ ട്വിറ്ററിലാണ് റയല്‍ മാഡ്രിഡിന്റെ ഫോമിലുള്ള തന്റെ നിരാശ മിഡ്ഫീല്‍ഡര്‍ അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയില്‍ കളിച്ച മൂന്ന് മത്സരങ്ങളും റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. അവസാന മത്സരത്തില്‍ അയാക്‌സിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താവുകയും ചെയ്തു.
അതിനു മുമ്പ് രണ്ട് തവണ എല്‍ ക്ലാസിക്കോയിലും ബാഴ്‌സലോണയോടും റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. ഇതൊക്കെ കണക്കില്‍ എടുത്താണ് ഈ ആഴ്ചയെ ഏറ്റവും മോശം ആഴ്ചയെന്ന് മോഡ്രിച് വിലയിരുത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും കോപ ഡെല്‍റേയില്‍ നിന്നും ഈ ഒരാഴ്ചക്കുള്ളില്‍ റയല്‍ പുറത്തായി. ഒപ്പം ലാലിഗയില്‍ ഒരുപാട് പിറകിലാവുകയും ചെയ്തു.