മോഫിയ പര്‍വീന്റെ മരണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരുടെ കസ്റ്റഡി അപേക്ഷയില്‍ തീവ്രവാദ ബന്ധ പരാമര്‍ശം നടത്തിയതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആലുവ സ്‌റ്റേഷനിലെ എസ്.ഐമാരായ ആര്‍.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിന്റെ പരാതിയിലാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.

മോഫിയ പര്‍വീന്റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്‌റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അല്‍ അമീന്‍, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ ഭാഗത്തുനിന്ന് വിവാദമായ പരാമര്‍ശമുണ്ടായത്.

Top