ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉയർച്ചയുണ്ടാകുമെന്ന് മോഗൻ സ്റ്റാൻലി റിപ്പോർട്ട്

gdp

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപിയില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധ സ്ഥാപനമായ മോഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്.

ജിഡിപി ഈ വര്‍ഷം 6.4 ശതമാനവും 2018ല്‍ 7.5 ശതമാനവും 2019ല്‍ 7.9 ശതമാനവും ഉയരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സംസ്ഥാന ബാങ്കുകളുടെ നിക്ഷേപത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം അവയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയും നിക്ഷേപകര്‍ക്ക് അവസരങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

ഇതു പ്രതീക്ഷിക്കുന്നതിലുമധികം വളര്‍ച്ചയുണ്ടാകാന്‍ സഹായിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നോട്ട് നിരോധനവും ജിഎസ്ടി നയവും ജിഡിപിയിലുണ്ടായ തകര്‍ച്ചയും സര്‍ക്കാരിനെ ബാധിക്കുകയും പ്രതിപക്ഷം ഇതു സര്‍ക്കാരിനെതിരെയുള്ള പ്രചാരണായുധമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നോട്ട് അസാധുവാക്കല്‍, ജിഎസ്ടി നടപ്പാക്കല്‍ എന്നിവയ്ക്കു ശേഷം സ്വകാര്യമേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഉപയോഗവും കയറ്റുമതിയും കൂടുന്നത് കോര്‍പറേറ്റ് വരുമാനവും വര്‍ധിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top