കറാച്ചി: കോഴ വിവാദത്തെത്തുടര്‍ന്നു വിലക്കു നേരിടേണ്ടി വന്ന പാക്കിസ്ഥാന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ആമിര്‍ ടീമില്‍ തിരിച്ചെത്തി. 2010ല്‍ പുറത്തുവന്ന കോഴക്കേസില്‍ ഉള്‍പ്പെട്ട ആമിര്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടം കണ്ടെത്തി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഒത്തുകളി, കോഴ ആരോപണങ്ങള്‍ ആമിറിനു നേരെ ഉയര്‍ന്നത്. തുടര്‍ന്ന് അഞ്ചു വര്‍ഷത്തെ വിലക്കും ജയില്‍വാസവും നേരിടേണ്ടി വന്ന ആമിറിനെ പാക്ക് ടീമിന്റെ ക്യാംപില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ടീമംഗങ്ങളില്‍ ചിലര്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
”ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയശേഷം കഠിനമായി അധ്വാനിച്ച ആമിര്‍ പാക്കിസ്ഥാന്‍ ടീമില്‍ തിരിച്ചെത്താനുള്ള മികവുണ്ടെന്നു തെളിയിച്ചിരുന്നു.” ചീഫ് സിലക്ടര്‍ ഹാറൂണ്‍ റഷീദ് പറഞ്ഞു.