മുഹമ്മദ് അസ്ഹറുദ്ദീനാണ് തനിക്കേറ്റവും പ്രിയപ്പെട്ട നായകനെന്ന് അനില്‍ കുംബ്ലെ

ബംഗലൂരു : മുഹമ്മദ് അസ്ഹറുദ്ദീന്‍ തനിക്കേറ്റവും പ്രിയപ്പെട്ട നായകനെന്ന് അനില്‍ കുംബ്ലെ. എന്നാല്‍ തന്റെ ഭാര്യ കടുത്ത ധോണി ആരാധിക ആണെന്നും ധോണിയെ എപ്പോഴോക്കെ നേരില്‍ക്കാണുന്നുവോ അപ്പോഴെല്ലാം ഒരുമിച്ച് ചിത്രമെടുക്കുക എന്നത് അവരുടെ വിനോദമാണെന്നും കുംബ്ലെ പറഞ്ഞു.

അസ്ഹറുദ്ദീന്റെ ക്യാപ്റ്റന്‍സിയിലാണ് കുംബ്ലെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. 47 ടെസ്റ്റിലും 174 ഏകദിനങ്ങിലും അസ്ഹര്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്.

കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് അനില്‍ കുംബ്ലെ. ഇന്ത്യക്കായി 132 ടെസ്റ്റുകളിലും 271 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള കുംബ്ലെ രാജ്യാന്തര ക്രിക്കറ്റില്‍ 956 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

18 വര്‍ഷം നീണ്ട കരിയറിനുശേഷം 2008ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കുംബ്ലെ ക്രിക്കറ്റ് ഭരണ രംഗത്തും കുറച്ചുകാലം ചുമതലകള്‍ നിര്‍വഹിച്ചു. രവി ശാസ്ത്രിക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും കുബ്ലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Top