ആ താരം ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവണം: മുന്‍ ഇന്ത്യന്‍ നായകന്‍

സ്‌ട്രേലിയക്കെതിരെയും, ന്യൂസിലന്‍ഡിനെതിരെയും നടക്കാനിരിക്കുന്ന ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലും 2019 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മൊഹമ്മദ് അസറുദ്ദീന്‍.സിഡ്‌നി ടെസ്റ്റിലെ പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെയായാണ് അസറുദ്ദീന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയ്ക്ക് ഇപ്പോളും പന്തിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താന്‍ സമയമുണ്ട്. അദ്ദേഹം ആക്രമണകാരിയായ ബാറ്റ്‌സ്മാനാണ്. പന്ത് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവണം’. എന്നാണ് പന്തിനെക്കുറിച്ച് അസറുദ്ദീന്‍ പറഞ്ഞത്.

മുമ്പ് ഓസ്‌ട്രേലിയക്കെതിരെയും, ന്യൂസിലന്‍ഡിനെതിരെയും നടക്കാനിരിക്കുന്ന ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഋഷഭ് പന്തിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയിരുന്നു. പന്തിനെ ഒഴിവാക്കി പകരം കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ നീക്കം അന്ന് തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഓസീസ് പര്യടനത്തിലെ പന്തിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ട് സെലക്ടര്‍മാര്‍ അദ്ദേഹത്തെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Top