നിപ പ്രതിരോധത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ പ്രതിരോധത്തിനുള്ള കര്‍മ്മ പദ്ധതി തയാറാക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രോഗവ്യാപനം തടയുന്നതിനുനുള്ള ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്. ജില്ലയിലെ മന്ത്രിമാര്‍, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിപയെ പ്രതിരോധിക്കുന്നത് ബുദ്ധിമുട്ടാവില്ല. നിലവില്‍ ആശങ്കയ്ക്ക് വകയില്ല. ജില്ലയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നിപയെ നേരിടാന്‍ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു.

 

Top