തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളക്കെട്ട് സംസ്ഥാന ജില്ലയുടെ മാത്രം പ്രശ്‌നമായി കാണുന്നില്ലെന്നും സംസ്ഥാന വ്യാപകമായി ഇത്തരം പ്രതിസന്ധി നിലവിലുണ്ടെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കയ്യേറ്റങ്ങളാണ് ഒരു പരിധിവരെ ഇതിന് കാരണം. പൊതുമരാമത്ത് ഭൂമിയിലടക്കം കയ്യേറ്റം തടയാന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പരസ്യക്കമ്പനിക്കാരുടെ കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുഖം നോക്കില്ല.
തലസ്ഥാന നഗരത്തില്‍ വെള്ളക്കെട്ടുള്ള മേഖലകളില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിന്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.