കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മികച്ച വിജയം നേടി അധികാരത്തില്‍ വരുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്ഥാനാര്‍ത്ഥിയുമായ പി.എ മുഹമ്മദ് റിയാസ്. 1991ലെ ബേപ്പൂര്‍ മോഡല്‍ വിജയം ഈ തെരെഞ്ഞെടുപ്പിലും ബേപ്പൂരില്‍ ആവര്‍ത്തിക്കും. ബേപ്പൂരിലെ കോലീബി സഖ്യത്തെ അതിശക്തമായി നേരിടുമെന്നും റിയാസ് പറഞ്ഞു.
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ നിലവിലെ എംഎല്‍എയായ വി.കെ.സി.മമ്മദ് കോയക്ക് പകരമായിട്ടാണ് മുഹമ്മദ് റിയാസിനെ സിപിഎം ഇറക്കുന്നത്. യുഡിഎഫില്‍ ഇതുവരെ കോണ്‍ഗ്രസ് മത്സരിച്ചു വന്നിരുന്ന ബേപ്പൂര്‍ സീറ്റ് ഇക്കുറി മുസ്ലീം ലീഗിന് വിട്ടുകൊടുത്തിരിക്കുകയാണ്. ബിജെപിക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്.