ലോകകപ്പിലെ പ്രകടനത്തിനുശേഷം ആരാധകര്‍ക്കിടയില്‍ മുഹമ്മദ് ഷമി സൂപ്പര്‍ ഹീറോ; ഫോട്ടോ എടുക്കാന്‍ ഫാം ഹൗസിന് മുന്നില്‍ ക്യൂ

ലഖ്‌നൗ: ലോകകപ്പിലെ മിന്നും പ്രകടനത്തിനുശേഷം മുഹമ്മദ് ഷമി ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഹീറോ ആണ്. ബാറ്റര്‍മാര്‍ക്കും അപൂര്‍വം ബൗളര്‍മാര്‍ക്കും മാത്രം ലഭിച്ചിരുന്ന വീരപരിവേഷമാണിപ്പോള്‍ ഷമിക്ക് ആരാധകര്‍ക്കിടയില്‍. ലോകകപ്പില്‍ ആദ്യ നാലു കളികളില്‍ പുറത്തിരുന്ന ഷമിക്ക് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതുകൊണ്ട് മാത്രമാണ് അഞ്ചാം മത്സരത്തില്‍ അവസരം ലഭിച്ചത്.

കഴിഞ്ഞ ദിവസം ഷമി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഉത്തര്‍പ്രദേശിലെ തന്റെ ഫാം ഹൗസിന് മുന്നില്‍ കൂടെ നിന്ന് ഫോട്ടോ എടുക്കാനായി ക്യൂ നില്‍ക്കുന്ന ആരാധകരുടെ വീഡിയോ ആണ് ഷമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വരിവരിയായി നില്‍ക്കുന്ന ആരാധകരെ സുരക്ഷാ ജീവനക്കാര്‍ പരിശോധനകള്‍ക്കുശേഷം കടത്തിവിടുന്നതും സമീപത്തുകൂടെ ഷമി കാറില്‍ വരുന്നതും വീഡിയോയില്‍ കാണാം.ദക്ഷിണാഫ്രിക്കക്കെതിരായ വൈറ്റ് ബോള്‍ സീരീസില്‍ വിശ്രമം അനുവദിച്ച ഷമി ടെസ്റ്റ് പരമ്പരക്കായുള്ള തയാറെടുപ്പിലാണിപ്പോള്‍. ലോകകപ്പില്‍ കണങ്കാലിന് നേരിയ പരിക്കുണ്ടായിരുന്നെങ്കിലും ഇന്ത്യക്കായി തകര്‍ത്തെറിഞ്ഞ ഷമി ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും മികവ് കാട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കഴിഞ്ഞ ദിവസം ഷമി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഉത്തര്‍പ്രദേശിലെ തന്റെ ഫാം ഹൗസിന് മുന്നില്‍ കൂടെ നിന്ന് ഫോട്ടോ എടുക്കാനായി ക്യൂ നില്‍ക്കുന്ന ആരാധകരുടെ വീഡിയോ ആണ് ഷമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വരിവരിയായി നില്‍ക്കുന്ന ആരാധകരെ സുരക്ഷാ ജീവനക്കാര്‍ പരിശോധനകള്‍ക്കുശേഷം കടത്തിവിടുന്നതും സമീപത്തുകൂടെ ഷമി കാറില്‍ വരുന്നതും വീഡിയോയില്‍ കാണാം.

Top