ലോകകപ്പിന് പിന്നാലെ മാതാവ് അന്‍ജും ആറയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പുമായി മുഹമ്മദ് ഷമി.മാതാവിന്റെ ചിത്രമടക്കം പങ്കുവച്ചാണ് താരത്തിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്. ഞായറാഴ്ച നടന്ന ഇന്ത്യ-ആസ്ട്രേലിയ ലോകകപ്പ് ദിവസം അന്‍ജും രോഗബാധിതയായിരുന്നു. പനിക്കു പിന്നാലെ മോഹാലസ്യം സംഭവിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം ഇന്ത്യന്‍ താരങ്ങള്‍ക്കായി പ്രത്യേക പന്ത് നല്‍കുന്നുണ്ടെന്ന മുന്‍ പാക് ക്രിക്കറ്റര്‍ ഹസന്‍ റാസയുടെ ആരോപണത്തിനെതിരെ ഷമി രംഗത്തെത്തിയിരുന്നു. ”ആദ്യത്തെ കുറച്ചു മത്സരങ്ങില്‍ ഞാന്‍ ബെഞ്ചിലായിരുന്നു. ടീമില്‍ തിരിച്ചെത്തിയപ്പോള്‍ അഞ്ചു വിക്കറ്റ് നേടി.എന്നാല്‍, ചില പാകിസ്താന്‍ താരങ്ങള്‍ക്ക് എന്റെ വിജയം ദഹിക്കുന്നില്ല.’ഇങ്ങനെയായിരുന്നു ഷമിയുടെ പ്രതികരണം.’നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ.. എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് അസുഖം ഭേദമാകുമെന്നാണ് പ്രതീക്ഷ’-മാതാവിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ച് ഷമി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചു. നിലവില്‍ അന്‍ജുമിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണു വിവരം.
ഇന്ത്യയുടെ അപരാജിതമായ വിജയക്കുതിപ്പില്‍ നിര്‍ണായക പങ്കും വഹിച്ചു.2023 ലോകകപ്പില്‍ 24 വിക്കറ്റുമായി ഗോള്‍ഡന്‍ ബാള്‍ സ്വന്തമാക്കിയത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയായിരുന്നു. ആദ്യത്തെ നാലു മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്ന താരം തിരിച്ചുവരവില്‍ എല്ലാവരെയും ഞെട്ടിച്ചു.