മലപ്പുറം: ഇനിമുതല്‍ തിരൂരില്‍ കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ്. ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ തീവണ്ടിക്ക് തിരൂരില്‍ സ്വീകരണവും നല്‍കി. മലപ്പുറം ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനാണ് തിരൂര്‍. ഇവിടെ അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പില്ലാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
കാസര്‍കോടും ആലപ്പുഴയിലും ആദ്യം സ്റ്റോപ്പ് ഇല്ലായിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് സ്റ്റോപ്പ് അനുവദി
ക്കുകയായിരുന്നു. എന്നാല്‍ തിരൂരിനെ അന്നും ഒഴിവാക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് നിവേദനം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ജനപ്രതിനിധികളുടേയും ആക്ഷന്‍ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ സമരങ്ങള്‍ അരങ്ങേറുകയായിരുന്നു. സമരം ശക്തമായതോടെ അന്ത്യോദയ എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. വന്‍ വരവേല്‍പ്പാണ് അന്ത്യോദയ തീവണ്ടിക്ക് തിരൂരില്‍ നാട്ടുകാര്‍ നല്‍കിയത്. താത്ക്കാലിക സ്റ്റോപ്പാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. വരുമാനം പരിശോധിച്ചതിനു ശേഷം പിന്നീട് സ്ഥിരം സ്റ്റോപ്പ് അനുവദിക്കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.