സൗദി : സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുള്ള ഇലക്ട്രോണിക് വിസ സമ്പദായം ഉടന്‍ നടപ്പിലാക്കും. സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഉണ്ടായ ധാരണ പ്രകാരമാണ് പുതിയ നടപടി.
ഇന്ത്യാ സന്ദര്‍ശന വേളയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇലക്ട്രോണിക് വിസ സംവിധാനത്തെ കുറിച്ച് ധാരണയിലെത്തിയിരുന്നു.
സൗദിയില്‍ ഇന്ത്യന്‍ വിസ ഇഷ്യൂ ചെയ്യുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത് വിസ നേടുന്ന രീതിയാണ് നിലവിലുള്ളത്.
പുതിയ മാറ്റം പ്രാവര്‍ത്തികമാകുന്നതോടെ ഇടനിലക്കാരോ ഏജന്റുമാരോ ഇല്ലാതെ തന്നെ വിസ നേടാനാവും. ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈന്‍ വഴി അപേക്ഷയും വിസാ ഫീസും നല്‍കിയാല്‍ ഇമെയില്‍ വഴി വിസ ലഭിക്കും.
സൗദി അറേബ്യക്കും ഇലക്ട്രോണിക് വിസ സംവിധാനം അനുവദിക്കുന്നതോടെ നിലവിലെ ബയോമെട്രിക് വിസ സമ്പ്രദായം ഇന്ത്യ അവസാനിപ്പിക്കും.