Mohammed Nisham threatens to kill siblinsgs

കണ്ണൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം സഹോദരങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി.

നിസാം ഫോണില്‍ വിളിക്കാറുണ്ടെന്നും ഭീഷണിപ്പെടുത്താറുണ്ടെന്നും സഹോദരന്‍മാര്‍ മൊഴി നല്‍കി.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും അവരെ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

ബംഗളൂരു യാത്രക്കിടെ നിസാമിന് ഫോണ്‍ എത്തിച്ച് കൊടുത്തുവെന്ന് ആരോപിക്കുന്ന സഹായി ഷിബിനെ ചോദ്യം ചെയ്തിരുന്നു. ഫോണ്‍ എത്തിച്ച് നല്‍കിയതായി ഷിബിന്‍ സമ്മതിച്ചതായാണ് സൂചന. യാത്രയില്‍ ഷിബിനും നിസാമിന്റെ കൂടെയുണ്ടായിരുന്നു.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് കുമാര്‍ റൂറല്‍ എസ്പി ആര്‍ നിശാന്തിനിക്ക് കൈമാറും. തെളിവുകളുടെ പശ്ചാത്തലത്തില്‍ നിസാമിനെതിരെ കേസെടുക്കുമെന്നാണ് സൂചന.

Top