ചെന്നൈ: മലയാളിതാരം മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോര്‍ട്ട്. ഐഎസ്എല്‍ ആറാം പതിപ്പില്‍ റാഫി ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ടാകുമെന്നാണു വിവരം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകും.
ചെന്നൈ ടീമില്‍ നിന്നു പിന്‍മാറിയതായി മുഹമ്മദ് റാഫി ഔദ്യോഗികമായി അറിയിച്ചിരുന്നു. ഐ.എസ്.എല്ലിന്റെ അവസാന രണ്ട് സീസണിലും ചെന്നൈയ്‌ക്കൊപ്പമാണ് റാഫിയുണ്ടായിരുന്നത്. ഐ.എസ്.എല്‍ കിരീടം ചെന്നൈ സ്വന്തമാക്കിയപ്പോള്‍ റാഫിയും ടീമിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീമിനു വേണ്ടി ഏഴു മിനിറ്റ് മാത്രമാണ് റാഫിയ്ക്ക് കളിക്കളത്തില്‍ ഇറങ്ങാനായത്.
കഴിഞ്ഞ സീസണ്‍ അവസാനം മുതല്‍ റാഫിയുമായി ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. രണ്ട്, മൂന്ന് സീസണുകളില്‍ റാഫി ബ്ലാസ്റ്റേഴ്‌സിനുവേണ്ടി കളിച്ചിട്ടുമുണ്ട്. 2016 ഫൈനലിലേത് ഉള്‍പ്പെടെ ആറു ഗോളുകളും നേടിയ താരമാണ് ഈ മുപ്പത്തിയേഴുകാരന്‍.