mohammed salim- co-operative banks-brinda karat

ദില്ലി : പശ്ചിമ ബംഗാളിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെന്ന് പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം കത്തെഴുതിയത് വ്യാജ പ്രചരണമെന്ന് സിപിഐഎം. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് നുണകള്‍ പ്രചരിപ്പിക്കുന്നതെന്നും പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തെഴുതിയെന്ന വാര്‍ത്ത പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമും നിഷേധിച്ചു. ഒരു ബാങ്കില്‍ തൃണമൂല്‍ നേതാക്കള്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന പ്രസ്താവനയെ സാമാന്യവത്കരിക്കരുത്. സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പോരാടുമെന്നും മുഹമ്മദ് സലീം പറഞ്ഞു.

Top