ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയും മുന്‍ മോഡലുമായ ഹസിന്‍ ജഹാന്‍ അഭിനയ രംഗത്തേക്ക്. അംജദ് ഖാന്റെ പുതിയ ബോളിവുഡ് ചിത്രം ഫത്വവയിലാണ് ഹസിന്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് ഹഹസീന്‍ ജഹാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ഷമിയുമായി പിരിഞ്ഞതിന് പിന്നാലെ ജഹാന്‍ മോഡലിങിലേക്ക് മടങ്ങിയിരുന്നു.
ഈ വര്‍ഷമാദ്യം ഭര്‍ത്താവ് മുഹമ്മദ് ഷമ്മിക്കെതിരെ ഹസീന്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷമി സ്ത്രീലമ്പടനാണ് എന്നതിനുമപ്പുറം ക്രിക്കറ്റില്‍ രാജ്യത്തെ ഒറ്റുകൊടുക്കാന്‍ കൂട്ടുനിന്നുവെന്നും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും അടക്കമുള്ള ആരോപണങ്ങളാണ് ഹസിന്‍ ജഹാന്‍ ഉന്നയിച്ചത്.
‘എനിക്കും കുഞ്ഞിനും ജീവിക്കാന്‍ പണം വേണം. നിയമപോരാട്ടം തുടരുകയും വേണം. അതിനാലാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്’ മുന്‍ മോഡലായ ഹസിന്‍ പറഞ്ഞു. അടുത്തിടെ ഹസീന്റെ ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. വിവാഹിതയായതോടെ മോഡലിംഗ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു, തന്റെ കൂട്ടുകാരോടോ, അന്യ പുരുഷനോടോ സംസാരിക്കാന്‍ പോലും ഷമി അനുവദിക്കാറില്ലായിരുന്നുവെന്നും ഹസീന്‍ പറഞ്ഞു.
പരസ്ത്രീ ബന്ധത്തിന്റെയും മറ്റും തെളിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോഴ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു ബിസിസിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.