കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന തരിഗാമിയെ ഡല്‍ഹിയില്‍ എത്തിച്ചു

ഡല്‍ഹി: കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തരിഗാമിക്ക് ചികിത്സയും ആരംഭിച്ചിട്ടുണ്ട്.

കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന തരിഗാമിക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന അവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് തരിഗാമിയെ ഡല്‍ഹിയില്‍ എത്തിച്ചത്.

ഡോക്ടര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് തരിഗാമിയെ ഡല്‍ഹിയില്‍ എത്തിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എം.എല്‍.എയുമാണ് മുഹമ്മദ് യൂസഫ് തരിഗാമി. അദ്ദേഹത്തിന് വൈദ്യസഹായം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Top