അഞ്ചു വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകള്‍ മാറുമെന്ന് ആര്‍എസ്എസ് മേധാവി !

mohanbagavath

നാഗ്പുര്‍: സാമൂഹ്യ സംഘടനകള്‍ സര്‍ക്കാരുകളെ ആശ്രയിച്ച് പ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. രാജ്യത്ത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകള്‍ മാറുമെന്നും അത് മുന്നില്‍ കണ്ട് ഒരിക്കലും സംഘടനകള്‍ പ്രവര്‍ത്തികരുതെന്നുമാണ് ഭഗവത് പറഞ്ഞത്.

ആര്‍എസ്എസ് ആരെയും ആശ്രയിച്ചല്ല മുന്നോട്ടുപോകുന്നതും പ്രവര്‍ത്തിക്കുന്നതും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഓരോ സാമൂഹ്യ സംഘടനകളും മികച്ച അടിത്തറയും കരുത്തും നേടണമെന്നും സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവര്‍ ആ രീതിയില്‍ തന്നെ മുന്നോട്ടുപോവുക. പക്ഷേ, സര്‍ക്കാരുകളെ ആശ്രയിച്ച് സാമൂഹ്യ സംഘടനകള്‍ നിലനില്‍ക്കുന്നതിനോട് തനിക്ക് താത്പര്യമില്ല. കാരണം അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണകൂടങ്ങള്‍ മാറിമറിയും. രാജഭരണകാലത്ത് 30 മുതല്‍ 50 വര്‍ഷം വരെ ഒരാള്‍ അധികാരം കൈയാളുമായിരുന്നു. എന്നാല്‍ ഇന്നങ്ങനല്ലെന്നും ഭഗവത് പറഞ്ഞു.

Top