ന്യൂഡല്‍ഹി: ദളിത്-പിന്നാക്ക വിഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളെ വിമര്‍ശിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ജാതി വിവേചനത്തിനെതിരെയുള്ള പ്രവര്‍ത്തനമെന്ന രീതിയില്‍ ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്ന നാടകം ബിജെപി അവസാനിപ്പിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഇത്തരം നാടകങ്ങളില്‍ നിന്നും ബിജെപി പിന്തിരിയണമെന്നും സാധാരണ ഇടപെടലുകളിലൂടെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ജാതീയത തുടച്ചു നീക്കാന്‍ മുന്നിട്ടിറങ്ങണമെന്നും വിഎച്ച്പി-ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് അവരോട് സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയത്. അങ്ങനെ നാടകം ആരംഭിക്കുകയും ചെയ്തു.
നമ്മള്‍ അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് അവരോട് ഇടപഴകുന്നതു പോലെ അവരെ നമ്മുടെ വീട്ടിലേക്ക് ക്ഷണിച്ച് നമ്മളോടൊപ്പം ചേര്‍ക്കണം. അങ്ങനെ മാത്രമേ ജാതി വിവേചനം ഇല്ലാതാക്കാന്‍ കഴിയൂ. അല്ലാതെ അവരുടെ വീട്ടിലേക്ക് മാത്രം പോയതുകൊണ്ട് കാര്യമായില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ദളിതരുടെ വീട്ടില്‍ പോയി അവരെ ശുദ്ധരാക്കാന്‍ ശ്രീരാമനല്ലെന്നും ദളിതര്‍ നമ്മുടെ വീടുകളില്‍ വന്ന് ഒുമിച്ച് ഭക്ഷണം കഴിച്ചാല്‍ നമ്മളാണ് പരിശുദ്ധരാവുന്നതെന്നും കേന്ദ്രമന്ത്രി ഉമാഭാരതി വ്യക്തമാക്കിയിരുന്നു.