മുംബൈ : രാഷ്ട്രപതിയാകാന്‍ താനില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
ഇത്തരം വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കരുതെന്നും വിട്ടുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകാന്‍ പറ്റിയ സ്ഥാനാര്‍ഥിയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഭാഗവത് നിലപാട് അറിയിച്ചത്.
മോഹന്‍ ഭഗവതിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കേള്‍ക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന സ്വപ്നം സഫലമാക്കുന്നതിന് ഇത് ഉപകരിക്കുമെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നത് . എന്നാല്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയായിരിക്കും തീരുമാനിക്കുക.
കഴിഞ്ഞ രണ്ടു രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖര്‍ജിയെയുമാണ് ശിവസേന പിന്തുണച്ചത്.
നിലവിലെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കും. 2012 ജൂലൈ 25നാണ് അദ്ദേഹം അധികാരമേറ്റത്