ഗംഗയുടെ തീരത്തു നിന്ന് ഒടിയന്‍ മാണിക്യനെ കുറിച്ച് മോഹന്‍ ലാല്‍

mohanlal

ഗംഗയുടെ തീരത്തു നിന്ന് ഒടിയന്‍ മാണിക്യനെ കുറിച്ച് മോഹന്‍ ലാല്‍ പറയുന്നു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒടിയന്റെ പ്രചാരണാര്‍ത്ഥം താരം ‘കാശിയില്‍ നിന്ന് മാണിക്ക്യന്‍ തേന്‍കുറിശ്ശിയിലെത്തിയ കഥ’ വാരാണസിയില്‍ ചിത്രീകരിച്ച വീഡിയോയിലൂടെ പറയുകയാണ്.

ഗംഗയുടെ തീരത്ത് നിന്ന് ഒടിയന്‍ മാണിക്ക്യന്റെ കഥ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു.

മാണിക്ക്യന്റെ കഥ നടക്കുന്നത് കാശിയിലല്ലെങ്കിലും എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി മാണിക്ക്യന്‍ വന്നുപെടുന്നത് കാശിയിലാണ്. ഗംഗയുടെ തീരത്തും അവിടെയുള്ള തിരക്കേറിയ നഗരങ്ങളിലും വര്‍ഷങ്ങളോളം കഴിച്ചുകൂട്ടിയ ശേഷം മാണിക്ക്യന്‍ തേന്‍കുറിശ്ശിയിലേക്ക് തിരിച്ചുപോവുകയാണ്. അവിടെ ഒരുപാട് സംഭവവികാസങ്ങള്‍ മാണിക്ക്യനെ കാത്തിരിപ്പുണ്ട്. . മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

പ്രതീക്ഷ നല്‍കുന്ന കഥാപാത്രമാണ് മാണിക്ക്യനെന്നും വളരെ അടുത്ത് തന്നെ മാണിക്ക്യനായി ആരാധകരുടെ മുന്നില്‍ എത്തുമെന്നും താരം അറിയിച്ചു.

Top