ന്യൂഡല്‍ഹി: ജസ്റ്റീസ് മോഹന്‍ എം.ശാന്തനഗൗഡറെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്.
നിലവില്‍ കേരള ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. കേരളത്തിലേത് കൂടാതെ കൊല്‍ക്കത്ത , സിക്കിം, ത്രിപുര, മണിപ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലും പുതിയ ചീഫ് ജസ്റ്റീസുമാരെ നിയമിച്ചിട്ടുണ്ട്.