കൊച്ചി : മോഹന്‍ലാല്‍ നായകനായ ചലച്ചിത്രം ‘ഒടിയന്‍’ ഡിവൈഎഫ്‌ഐ തടയാന്‍ പോകുന്നു എന്ന് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.
ഇത്തരം വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.
ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഒടിയന്‍”തടയുമെന്ന പ്രചരണം വ്യാജം,
നിയമ നടപടി സ്വീകരിക്കും.
ശ്രീ മോഹന്‍ലാല്‍ നായകനായ ചലച്ചിത്രം ”ഒടിയന്‍”ഡിവൈഎഫ്‌ഐ തടയാന്‍ പോകുന്നു എന്ന് നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന രഹിതമാണ്.യാഥാര്‍ഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം.വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡിജിപിക്ക് ഡിവൈഎഫ്‌ഐ പരാതി നല്‍കും.