അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ച മോഹൻലാൽ ത്രിശങ്കുവിൽ , ചടങ്ങിനു പോയാൽ , ആരാധകരിൽ ഒരു വിഭാഗം എതിരാകുമെന്നതാണ് ആശങ്ക. ക്ഷണം നിരസിച്ചാൽ സംഘപരിവാറിന്റെ അതൃപ്തിക്കും അത് കാരണമാകും. കേന്ദ്ര ഏജൻസികളിൽ നിന്നും പലതും മറയ്ക്കാനുള്ള താരത്തിന് കേന്ദ്രത്തെ വെറുപ്പിക്കാനും കഴിയുകയില്ല. കേരളത്തിൽ ലാലിനെ മുൻ നിർത്തിയുള്ള ബി.ജെ.പിയുടെ പരീക്ഷണത്തിന്റെ ഭാഗമാണോ ഈ ക്ഷണമെന്നതാണ് , രാഷ്ട്രീയ കേരളവും ഇനി ചർച്ച ചെയ്യേണ്ടത്. (വീഡിയോ കാണുക)