മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പൊന്നിയില്‍ സെല്വന്’. ചിത്രത്തില്‍ മോഹന്‍ലാലും ഐശ്വര്യ ലക്ഷ്മിയും അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ വിവരം.
ലൈക്ക പ്രൊഡക്ഷന്‍സ്, മദ്രാസ് ടാകീസ് എന്നിവ ചേര്‍ന്നാകും ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്.
ചിയാന്‍ വിക്രം, ജയം രവി, ഐശ്വര്യ റായ്, കാര്‍ത്തി, കീര്‍ത്തി സുരേഷ്, അമല പോള്‍, സത്യരാജ് എന്നിവര്‍ ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ടാകും എന്നാണ് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.