മലയാളികളുടെ പ്രിയപ്പെട്ട താരജോടികളായ മോഹന്‍ലാലും മഞ്ജു വാര്യരും രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ ഒന്നിക്കുന്നു.
പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലും ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനിലുമാണ് മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്മാരായി എത്തുന്നത്.
മോഹന്‍ലാലിന്റെ അടുത്ത പ്രോജക്ട് ഒടിയനാണെന്ന് താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഹരികൃഷ്ണന്‍ തിരക്കഥ രചിക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കും.മെയ് 25ന് ഷൂട്ടിംഗ് ആരംഭിക്കും. തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.
ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനിലാണ് മോഹന്‍ലാലും മഞ്ജു വാര്യരും ഇപ്പോള്‍ അഭിനയിക്കുന്നത്. ബോളിവുഡ് നിര്‍മ്മാതാവായ റോക്ക് ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പൊലീസ് ഓഫീസറുടെ റോളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
തമിഴ് താരം വിശാല്‍, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന, ചെമ്പന്‍ വിനോദ്, സിദ്ദിഖ്, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന താരങ്ങള്‍. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.