വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ മോഹന്‍ലാലും രണ്‍ദീപ് ഹൂഡയും പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മാപ്പിള ഖലാസികളുടെ കഥ പറയുന്ന ചിത്രമായിരിക്കും ഒരുക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് നിര്‍മാണം. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അഭ്യൂഹമുണ്ട്.
ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഹിന്ദിയില്‍ അഭിനയിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേസിലാണ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.