ഓസ്ട്രേലിയയില്‍ നടന്ന സ്‌റ്റേജ് ഷോയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ലഭിച്ച പണിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. മോഹന്‍ലാല്‍ വീണ്ടും ലാലിസം പയറ്റിയെന്ന ആരോപണമാണ് ഇപ്പോഴുള്ളത്. നടി പ്രയാഗ മാര്‍ട്ടിനൊപ്പം ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ എന്ന ഗാനം ആലപിക്കുമ്പോഴാണ് താരത്തിന് വീണ്ടും അബദ്ധം പറ്റിയത്.
പാട്ട് പാടിത്തുടങ്ങി ആദ്യ പല്ലവിയ്ക്കു ശേഷമാണ് സംഭവമുണ്ടായത്. മോഹന്‍ലാല്‍ പാടാതിരിക്കുമ്പോള്‍ തന്നെ പാട്ട് ആരംഭിച്ചു. ഉടന്‍ തന്നെ അദ്ദേഹം മൈക്ക് അടുപ്പിച്ച പാട്ടുപാടുന്നതുപോലെ കാണിക്കുകയായിരുന്നു. ഒരു നിമിഷത്തേക്ക് അദ്ദേഹത്തിന്റെ ടൈമിംഗ് തെറ്റിയത് പ്രേക്ഷകര്‍ക്ക് കൃത്യമായി മനസിലാകുകയും ചെയ്തു.
https://youtu.be/3ZChnmPkIeA
കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ആദ്യമായി മോഹന്‍ലാലിന് അബദ്ധം പറ്റിയത്. വന്‍ പരാജയമായിരുന്നു ഈ പരിപാടി. ഈ സംഭവം ഓസ്‌ട്രേലിയയിലും ആവര്‍ത്തിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.