തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കാമെങ്കില്‍ ബാങ്കുകളിലും അതാവാം എന്ന മോഹന്‍ലാലിന്റെ അഭിപ്രായം മലയാളികളെ അപമാനിക്കലാണ്.
മിസ്റ്റര്‍ പുലിമുരുകന്‍ നിങ്ങളുടെ സിനിമ കാണാന്‍ വരുന്നത് ഈ പാവപ്പെട്ട ആളുകളാണ്. അവരുടെ കാശാണ് 100 കോടി രൂപ. അതെല്ലാം കിട്ടിക്കഴിഞ്ഞപ്പോള്‍ നാട്ടിലെ പാവങ്ങളെ അവഹേളിക്കാന്‍ തുനിഞ്ഞാല്‍ അനുവദിക്കില്ലെന്ന് ഇത് നല്ലതിനല്ല എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ എന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.