mohanlal-case-vigilance

തൊടുപുഴ: നടന്‍ മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. മോഹന്‍ലാല്‍, വനംവകുപ്പ് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ത്വരിത പരിശോധന നടത്തി നവംബര്‍ 22–നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.

2012ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ താന്‍ വില കൊടുത്ത് വാങ്ങിയവയാണെന്ന മോഹന്‍ലാലിന്റെ വാദം തള്ളിയായിരുന്നു അന്ന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഏലൂര്‍ ഉദ്യോഗമണ്ഡല്‍ അന്തീനാട് പൗലോസാണ് മോഹന്‍ലാലിനെതിരെ ഹര്‍ജി നല്‍കിയത്. അന്വേഷണം നടത്തി കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Top