mohanlal case

കൊച്ചി: മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട് അപമാനിച്ചതിന് അറസ്റ്റിലായ യുവാവിനെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി പൊലീസ് തലയൂരി.

തൊടുപുഴ പൈങ്കുളത്തെ എസ്എച്ച് ആശുപത്രിയിലെ മാനസികാരോഗ്യകേന്ദ്ര വിഭാഗത്തിലാണ് തൃശൂര്‍ പെരുമ്പിലാവില്‍ നിന്നും പിടികൂടിയ നസീഹിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇയാള്‍ വളരെ മുന്‍പ് തൊട്ടേ മാനസിക വിഭ്രാന്തിക്ക് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ച് പോസ്റ്റിട്ട യുവാവിനെ കഴിഞ്ഞ ദിവസം രാത്രി സി ഐയുടെ നേതൃത്വത്തിലാണ് തൃശൂരിലെ വീട്ടില്‍ നിന്നും പൊക്കി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തത്.

തന്റെ കൈവശമുള്ള അഞ്ചു കോടിയുടെ ചെക്ക് എഴുതിയത് കാണിച്ച് ഇത് നുണയാണെങ്കില്‍ 500 രൂപയുടെ മുദ്രപത്രത്തില്‍ തന്റെ സ്വത്ത് മൂഴുവന്‍ എഴുതി നല്‍കാമെന്നും യുവാവ് വെല്ലുവിളിച്ചിരുന്നു.

ഇതോടെയാണ് രംഗം പന്തിയല്ലന്ന് പൊലീസിന് തോന്നിയത്. മാനസിക വിഭ്രാന്തിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് മാതാപിതാക്കള്‍ നല്‍കുക കൂടി ചെയ്തതോടെ പൊലീസ് ശരിക്കും പെട്ടു. ഉടനെ തന്നെ സ്റ്റേഷനില്‍ വച്ച് തന്നെ ജാമ്യം നല്‍കി തൊടുപുഴയിലെ മാനസികാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സാധാരണ ഗതിയില്‍ ഇത്തരം കേസുകളില്‍ വീട്ടില്‍ കയറി അറസ്റ്റ് പാടില്ലന്ന നിയമമാണ് പൊലീസ് താരാരാധനയില്‍ ലംഘിച്ചത്.

Top