അവസാന നിമിഷവും കുറിച്ചത്‌ ലാലേട്ടനെക്കുറിച്ച്; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

ഴിഞ്ഞ ദിവസം നിപ വൈറസ് ബാധയേറ്റ് മരിച്ച ആരാധകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ വീട്ടില്‍ ഭാസ്‌കരന്‍ നായരുടെ മകന്‍ റസില്‍ ഭാസ്‌കറാണ് മരിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ് റസില്‍.

മരിക്കുന്നതിനു തൊട്ടുമുമ്പുള്ള റസിലിന്റെ ഫേസ്ബുക്ക് പോസ്റ്റും മോഹന്‍ലാലിനെക്കുറിച്ചുള്ളതായിരുന്നു.

‘കോടിക്കണക്കിന് അനിയന്‍മാരുടെയും അനിയത്തിമാരുടെയും ഒരേ ഒരു ഏട്ടന്‍. ലാലേട്ടന്‍’ എന്നായിരുന്നു റസിലിന്റെ അവസാന കുറിപ്പ്.

Top