എറണാകുളം: കേരളത്തില്‍ കോവിഡിന്റെ അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങുമായി നടന്‍ മോഹന്‍ലാല്‍. തന്റെ പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കിയത്.
200ലധികം ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സഹായത്തോടെയുള്ള പത്തു ഐസിയു ബെഡുകള്‍, പോര്‍ട്ടബിള്‍ എക്‌സറേ മെഷീനുകള്‍ എന്നിവ സംസ്ഥാനത്ത് വിവിധ ആശുപത്രികള്‍ക്ക് കൈമാറി. സര്‍ക്കാര്‍, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെയാണ് ഇത് വിതരണം ചെയ്തത്. കേരള സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയുടെ കീഴില്‍ വരുന്ന ആശുപത്രികളിലാണ് ഫൗണ്ടേഷന്‍ സഹായം എത്തിച്ചത്.
ഇതിന് പുറമേ കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സഹായവും നല്‍കിയതായി വിശ്വശാന്തി ഫൗണ്ടേഷന്‍ അറിയിച്ചു. 1.5 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്. മറ്റു ചിലരുടെ സഹായത്തോട് കൂടിയാണ് ഇത് പ്രാവര്‍ത്തികമാക്കിയതെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു.