കേന്ദ്രമന്ത്രിയുടെ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി തന്റെ മൂന്നാമത്തെ ചലഞ്ച് വീഡിയോ പുറത്ത് വിട്ട് മോഹന്‍ലാല്‍. ലണ്ടനിലെ തന്റെ ഫിറ്റ്‌നസ് രഹസ്യമാണ് മോഹന്‍ലാല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ലണ്ടനിലെ ഹൈഡെ പാര്‍ക്കില്‍ ജോഗിംഗ് ചെയ്യുന്നതിന്റെ വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ലാപ് പൂര്‍ത്തിയാക്കിയതിന് ശേഷം വെള്ളം കുടിക്കുന്നതും പിന്നീട് ഓട്ടം തുടരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
രഞ്ജിത് ചിത്രം ഡ്രാമയുടെ ഷൂട്ടിങ്ങിനായാണ് മോഹന്‍ലാല്‍ ലണ്ടനിലെത്തിയത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്.