മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഡ്രാമ’. ‘ഡ്രാമ’ ഒരു ഫാമിലി ഡ്രാമയാണെന്നും, ഹാസ്യാത്മകമായി മനുഷ്യബന്ധങ്ങളുടെ കഥ പറയാനാണ് സിനിമയില്‍ ശ്രമിക്കുന്നതെന്നും’ രഞ്ജിത്ത് പറഞ്ഞു. മലയാളത്തിന്റെ മഹാനടന്‍ മോഹല്‍ലാലിന്റെ ഇതുവരെ കാണാത്ത ഒരു വ്യത്യസ്ത കഥാപാത്രത്തെയാണ് ഡ്രാമയില്‍ കാണാന്‍ കഴിയുന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കി.
‘ഡ്രാമ’യുടെ ഒഫീഷ്യല്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തുവിട്ടത്. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം നടന്നത്.
വര്‍ണചിത്ര, ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു.
രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാശരത്, അരുന്ധതി നാഗ് ബേബി ലാറ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തും.