തെന്നിന്ത്യൻ സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച കെജിഎഫ് സിനിമയുടെ സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുറകിയ ചിത്രമാണ് സലാർ. ഇപ്പോഴിതാ ചിത്രത്തിൽ പ്രഭാസിന്റെ ഗോഡ്ഫാദര്‍ റോളിൽ മോഹന്‍ലാലിനെ പരിഗണിക്കുന്നതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിനായി ലാലിന്റെ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത് 20 കോടിയാണെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്ഷന്‍ ചിത്രമായ സലാറില്‍ പ്രഭാസിനു പുറമെ ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ മാസം തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
സലാര്‍ എന്നത് വാമൊഴി പ്രയോഗമാണ്. കമാന്‍ഡര്‍ ഇന്‍ ചീഫ് അഥവാ ഒരു രാജാവിന്റെ വലംകൈ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് പ്രശാന്ത് നീല്‍ വിശദീകരിച്ചിരുന്നു. മോഹന്‍ലാലിനെ അവതരിപ്പിച്ചാല്‍ ഭാഷയ്ക്കപ്പുറം എളുപ്പം മികച്ച സ്വകാര്യത നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ഈ ജോഡിയെ പരീക്ഷിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് റൊമാന്റിക് ഡ്രാമ- രാധേശ്യാം, നാഗ് അശ്വിന്‍ ഒരുക്കുന്ന സയന്‍സ് ഫിക്ഷന്‍, ഓം റാവത്തിന്റ ത്രീഡി ചിത്രം – ആദിപുരുഷ് എന്നിവയാണ് പ്രഭാസിന്റേതായി വരാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് പ്രൊജക്ടുകള്‍.