മോഹന്‍ലാല്‍ നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ ആദ്യഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.കുഞ്ഞാടെ നിന്റെ മനസ്സില്‍ എള്ളോളം നന്മ ഇരുന്നാല്‍ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്കാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍, ബിബി മാത്യു, സുല്‍ഫിക്ക്, ദേവിക സൂര്യ പ്രകാശ്, വൃന്ദ ഷമീക്ക് ഘോഷ്, ഹരിതാ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിബി ജോജുവാണ് ചിത്രം തിരക്കഥയെുതി സംവിധാനം ചെയ്തിരിക്കുന്നത്.
സിനിമയില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അച്ഛന്റെയും മകന്റെയും കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. ഹണി റോസാണ് ചിത്രത്തിലെ നായിക.
പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്.ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.