ചിത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, അവയുടെ ട്രെയിലറുകളുടെ കാര്യത്തിലും സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഒപ്പത്തിന്റെ ട്രെയിലറാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ പത്ത് ലക്ഷം കഴിഞ്ഞ് ഹാട്രിക് തികച്ചത്.
അല്‍ഫോണ്‍സ് പുത്രന് ഒരുക്കിയ ഈ ട്രെയിലര്‍ ആഗസ്ത് 22നാണ് പുറത്തിറങ്ങിയത്.
പുലിമുരുകന്റെയും ജനത ഗ്യാരേജിന്റെയും ട്രെയിലറുകള്‍ നേരത്തെ തന്നെ വന്‍ തരംഗമായിരുന്നു. തെലുങ്ക് ചിത്രമായ ജനതാ ഗ്യാരേജിന്റെ ട്രെയിലര്‍ ഇതുവരെയായി 43 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.
അന്ധനായ ജയരാമന് എന്ന കഥാപാത്രമായാണ് ഒപ്പത്തില്‍ ലാല്‍ എത്തുന്നത്. ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.
നവാഗതനായ ഗോവിന്ദ് വിജയന്റെതാണ് കഥ. ഒരു കൊലപാതകത്തിന്റെ ഏക ദൃക്സാക്ഷിയാകുന്ന നായകന് കുറ്റവാളി താനാണെന്ന് മുദ്രകുത്തപ്പെടുന്നതോടെ യഥാര്‍ത്ഥ കൊലപാതകിയെ അന്വേഷിച്ച് ഇറങ്ങുന്നതാണ് ചിത്രത്തിന്റ കഥ. തമിഴ്നടന്‍ സമുദ്രക്കനിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത്.
ബേബി മീനാക്ഷി, വിമല രാമന്, അനുശ്രീ, രണ്‍ജി പണിക്കര്‍, നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ്, കുഞ്ചന്‍, സിദ്ദിഖ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണു ചിത്രം നിര്‍മിക്കുന്നത്.