നിത്യാ മേനോന്‍ ആലപിച്ച മോഹന്‍ലാലിലെ താരാട്ട് പാട്ട് പുറത്തിറങ്ങി

ഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കാഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. വാ..വാ..വോ എന്നു തുടങ്ങുന്ന ഗാനം യുവതാരം നിത്യാ മേനോനും സുചിത് സുരേശനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മനു മഞ്ജിതിന്റെ വരികള്‍ക്ക് ടോണി ജോസഫ് പള്ളിവാതുക്കല്‍ ഈണമിട്ടിരിക്കുന്നു. യു ട്യൂബ് ട്രന്‍ഡിംഗില്‍ അഞ്ചാമതാണ് ഈ ഗാനം.

അനില്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കെപിഎസി ലളിത, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സലിം കുമാര്‍, കോട്ടയം പ്രദീപ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Top