നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ പുതിയ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍. ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക് ആരാധകര്‍ ഇതിനകം തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിബി ജോജുവാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്.ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.