നിരവധി ചിത്രങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ മോഹന്‍ലാലിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ നായകനാവുന്നത് അഞ്ജലി മേനോന്റെ സിനിമയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രജപുത്ര രഞ്ജിത് ആണ് സിനിമ നിര്‍മ്മിക്കുന്നത്.
മറ്റു താരങ്ങളെക്കുറിച്ചും ചിത്രത്തെക്കുറിച്ചുമുള്ള മറ്റു വാര്‍ത്തകളൊന്നും പുറത്തുവിട്ടിട്ടില്ല. മലയാളത്തിലെ മറ്റൊരു ഹിറ്റ് സിനിമയ്ക്കുള്ള പ്രതീക്ഷയിലാണെന്നാണ് അഞ്ജലിയുടെ സിനിമയെക്കുറിച്ച് ആരാധകര്‍ പറയുന്നത്.
അതേസമയം, അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ ഈ മാസം 14ന് റിലീസ് ചെയ്യും. പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.