സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന സിനിമയില്‍ പ്രതാപ പോത്തനും. ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം താരം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചത്.
മന്ത്രവാദ പാവയായാണ് ‘ബറോസി’ല്‍ പ്രതാപ് പോത്തന്‍ എത്തുന്നത്. അനിമേഷന്‍ സഹായത്തോടെ രൂപം നല്‍കുന്ന പാവയ്ക്ക് പ്രതാപ് പോത്തനാണ് ശബ്ദം നല്‍കുന്നത്.
ചിത്രം പ്രീ- പ്രൊഡക്ഷന്‍ സ്റ്റേജില്‍ ആണെന്നും മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തന്‍ കുറിച്ചു.
വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരന്‍ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കുട്ടികള്‍ക്കായി ഒരുക്കുന്ന ചിത്രത്തില്‍ ബറോസായി എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്.
ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത് ഗോവയിലാണ്.
വിദേശ അഭിനേതാക്കള്‍ക്ക് പുറമെ സ്പാനിഷ് താരങ്ങളായ റഫേല്‍ അമാര്‍ഗോ, പാസ് വേഗ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.