മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തി കഥയുടെ ഷൂട്ടിംഗ് ഇംഗ്ലണ്ടില്‍ ആരംഭിച്ചു. 2015ല്‍ ലോഹമായിരുന്നു രജ്ഞിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ അവസാന ചിത്രം. നിരഞ്ജന്‍, അനു സിതാര, ജുവല്‍ മേരി, കനിഹ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മമ്മൂട്ടി ഈ പ്രൊജക്ടില്‍ പ്രധാന വേഷം ചെയ്യണമെന്ന് സംവിധായകന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മോഹന്‍ലാലിന്റെ കഥാപാത്രം എന്താണെന്ന് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ലില്ലിപാഡ് മോഷന്‍ പിക്‌ച്ചേഴ്‌സ് യു.കെ.ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ‘ ബിലാത്തി കഥ’യുടെ തിരക്കഥ,സംഭാഷണം സേതു എഴുതുന്നു.ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം പകരുന്നു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു