കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ നടിമാര്‍ നല്‍കിയ കത്ത് ഇന്നത്തെ അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ നടപടിയാവശ്യപ്പെട്ട് നടിമാര്‍ കത്ത് നല്‍കിയിരുന്നു.
എ.എം.എം.എ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട് നാലിന് കൊച്ചിയില്‍ ചേരും.
നിര്‍മാതാക്കളില്‍ ചിലരുടെ നിലപാടും ഇന്ന് ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് വിവരം. പ്രളയദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.