എലിപ്പനി പ്രതിരോധ ട്രോളുകളില്‍ കൈകോര്‍ത്ത് മോഹന്‍ലാലും

mohanlal

തിരുവനന്തപുരം: സംസ്ഥാനം എലിപ്പനിയെ കുറിച്ചുള്ള ആശങ്കയിലാണ്. ബോധവത്കരണ പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്ന തിരക്കിലാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. ഇതിനിടെ ട്രോളുകളിലൂടെയും എലിപ്പനി ബോധവത്കരണം നടത്തുന്നുണ്ട്. അത്തരത്തിലുള്ള ഒരു ട്രോളാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘എന്നോട് പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിന്‍ കഴിച്ചു എന്ന്’ എന്ന സംഭാഷണത്തോടെയുള്ള ട്രോളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിലും മോഹന്‍ലാല്‍ ഈ ട്രോള്‍ പങ്കുവെച്ചിട്ടുണ്ട്. എലിപ്പനി പ്രതിരോധിക്കാനുള്ള പാര്‍ശ്വഫലമില്ലാത്ത മരുന്നാണ് ഡോക്‌സിസൈക്ലിന്‍.

Top